Water Purification Procedure for Pure Water Supply / ശുദ്ധജല വിതരണത്തിനുള്ള ജലം ശുദ്ധീകരിക്കുന്ന നടപടി
Document text
LIBRARY ARCHIVES Kerala Legislative Assembly 46 കേരള നിയമസഭ ജൂണ്‍ 20, 2000 - ശുദ്ധജല വിതരണത്തിനുള്ള ജലം ശുദ്ധീകരിക്കുന്ന നടപടി 24 (*53) ശ്രീ. സി. മൊയിന്‍കുട്ടി : ശ്രീ. പി. കെ. അബ്ദുറബ്ബ് : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലസേചനവും തൊഴിലും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ : (എ) നഗരങ്ങളിലെ ശുദ്ധജല വിതരണത്തിനുള്ള ജലം ശുദ്ധീകരിക്കുന്ന നടപടിയില്‍ അപര്യാപ്തയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; (ബി) ജലവിതരണം നടത്തുന്നതിനു മുമ്പായി ശുദ്ധീകരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ; (സി) ജലശുദ്ധീകരണ നടപടികള്‍ക്ക് അയവ് വരുത്തിയാൽ പൊതുജനങ്ങളുടെ ആരോഗ്യത്തിനുണ്ടാകാവുന്ന ഭവിഷത്തുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ? ജലസേചനവും തൊഴിലും വകുപ്പുമന്ത്രി (ശ്രീ. വി. പി. രാമകൃഷ്ണപിള്ള) : (എ) ഇണ്ട്. (ബി) പ്രധാനപ്പെട്ട ശുദ്ധജല വിതരണ പദ്ധതികളില്‍ ജലം ശുദ്ധീകരണ — ശാലകളില്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചശേഷം ക്ളോറിനേഷന്‍ നടത്തിയും, മറ്റ് ചെറുകിട ശുദ്ധജലവിതരണ പദ്ധതികളില്‍ ബ്ലീച്ചിംഗ് പ0ഡറോ, ക്ലോറിനോ ഉപയോഗിച്ചും അണു വിമുക്തമാക്കിയാണ് ജലവിതരണം ചെയ്യുന്നത്. പ്രാഥമിക ഗുണനിലവാര ടെസ്റ്റുകള്‍ ഓരോ ദിവസവും പദ്ധതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നടത്താറുണ്ട്. ഇതിനു പുറമേ ആലുവ, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവി ലുള്ള ക്വാളിറ്റി കണ്‍ട്രടോള്‍ ഡിവിഷനുകളുടെ കീഴിലുള്ള ലബോറട്ടറികള്‍ നിശ്ചിത കാലയളവില്‍ വിവിധ ശുദ്ധജല പദ്ധതികളില്‍ നിന്നുള്ള ജലം പരിശോധിച്ച് വിവരം പദ്ധതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും, മെച്ചപ്പെടുത്തല്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ സാംക്രമിക രോഗങ്ങളും മറ്റുമുള്ള അവസരങ്ങളില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന വെളളം കൂടുതല്‍ കര്‍ശനമായ ഗുണനിലവാര ടെസ്റ്റുകള്‍ നടത്തിയാണ് വിതരണം ചെയ്യുന്നത്. (സി) ശുദ്ധജലം വിതരണത്തിന് മുമ്പായി അത് സി.പി.എച്ച്.ഇ.ഇ.ഒ. സ്റ്റാന്‍ഡേര്‍ഡില്‍ എത്തിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ചെറുതും വലുതുമായ സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നതും ആയവ ജീവഹാറിക്ക് സാദ്ധ്യത ഉണ്ടാക്കുന്നതുമാണ്. കൂടാതെ ദന്തക്ഷയ വും, അസ്ഥി സംബന്ധവുമായ രോഗങ്ങളും മാലിന്യത്തിന്റെ Sed gd ഉണ്ടായേക്കാവുന്നതുമാണ്. Page 1