Document text
RARY ARCHIVES Kerala Legislative Assembly
faa)
—
—
ചോദ്യോത്തരങ്ങള്‍ 23
പ്രത്യേകം ഫണ്ട് നീക്കി വയ്ക്കുന്നുണ്ട്. ബയോ ഞഡിക്കല്‍ വേസ്റ്റ് പാലക്കാട്
. സംസ്കൃരിക്കുന്നതിനുവേണ്ടിയുള്ള തീരുമാനമാണ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തും
കൊച്ചിയിലും അതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്. അത് ങു ഫൈനല്‍
തീരുമാനത്തിലേയ്ക്ക് എത്തിയിട്ടില്ല.
കടല്‍ - കായൽ ജലശുദ്ധീകരണശാലകള്‍
3 (*363). ശ്രീ. കെ. ശിവദാസന്‍ നായര്‍ :
ശ്രീ. വി. റ്റി. ബല്‍റാം :
ശ്രീ. സി. പി. മുഹമ്മദ് :
ശ്രീ. വര്‍ക്കല കഹാര്‍ : താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ :
(ng) ജല് അതോറിറ്റി കടൽ-കായൽ ജല തദ്ധീകരണശാലകള്‍
സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ : - .
(ബി) എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍
നല്‍കുമോ; | |
(സി) എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ഇതിന് ലഭിക്കുന്നത്: വിശദമാക്കുമോ;
(ഡി) കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ?
ജലവിഭവ വകുപ്പുമന്ത്രി (ശ്രീ. പി. ജെ. ജോസഫ് : സര്‍,
(ag) ഈ വിഷയം ഗവണ്‍മെന്റിന്റെ സജീവ പരിഗണനയിലാണ്
കേരളത്തില്‍ കുടിവെള്ള സ്രോതസ്സുകളുടെ അഭാവംമൂലം ശുദ്ധജലക്ഷാമം രൂക്ഷമായ
പ്രദേശങ്ങളില്‍, പ്രത്യേകിച്ചും തീരപ്രദേശങ്ങളിലും കുട്ടനാട് പോലുള്ള പ്രദേശങ്ങളിലും
കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് ലഭ്യമാകുന്ന ലവണജലം ശൂദ്ധീകരിച്ച് വിതരണം ചെയ്യുന്ന
റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ദര്‍ഘാസുകള്‍ ക്ഷണിക്കുക്യും
ദര്‍ഘാസുകളിന്മേലുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയും ചെയ്യുന്നു. 5.365 കോടി
രൂപയുടെ ഭരണാനുമതിയോടുകൂടി 19 ചെറുകിട പ്ലാന്റുകള്‍' സ്ഥാപിക്കുന്നതിനുള്ള -
ടെണ്ടറുകള്‍ 28-1-2013-ല്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ടെണ്ടറുകള്‍ ലഭിച്ചപ്പോള്‍ തുക
ഭരണാനുമതി ലഭിച്ച തുകയേക്കാള്‍ 100 ശതമാനത്തില്‍ കൂടുതലായതിനാല്‍
റദ്ദാക്കുകയുണ്ടായി. തുടര്‍ന്ന് 5.07. കോടി രൂപയുടെ ഭരണാനുമതിയോടുകൂടി
29-3-2014-ല്‍ പ്രസ്തുത വര്‍ക്കുകള്‍ക്ക് പുനര്‍ദര്‍ഘാസുകള്‍ ക്ഷണിക്കുകയുണ്ടായി. രണ്ട്
കമ്പനികളാണ് ഓഫറുകള്‍ നല്‍കിയത്. ഓഫര്‍ ലഭിച്ചത് ഭരണാനുമതിയേക്കാള്‍
67.36% കൂടുതലായതിനാല്‍ പുനര്‍ ദര്‍ഘാസ് ക്ഷണിക്കുവാന്‍ ജല അതോറിറ്റി
ബോര്‍ഡ് തീരുമാനിക്കുകയുണ്ടായി. പുനര്‍ദര്‍ഘാസിനുള്ള നുടപടികള്‍ സ്വീകരിച്ചു
വരുന്നു.
Page 1
LIBRARY ARCHIVES Kerala Legislative Assembly
24. . ; caogmaame , ഡിസംബര്‍ 17, 2014
(ബി) തനത് കുടിവെള്ള സ്നോതസ്സില്ലാത്ത ഇടങ്ങളില്‍ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗം
ഉപയോഗിച്ച് ലല എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
(സി) കേന്ദ്രസഹായം ഇപ്പോള്‍ ലഭിക്കുന്നില്ല. നടപ്പ് സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ നൂതന സാങ്കേതികവിദ്യ ഇനത്തില്‍
വകയിരുത്തിയിരിക്കുന്ന തുക ചെലവാക്കി 19 പ്ലാന്റുകള്‍ സ്ഥാപിക്കുവാനാണ്
ലക്ഷ്യമിടുന്നത്.
| (ഡി) കേരളത്തില്‍ കുടിവെള്ള — സ്രോതസ്സുകളുടെ അഭാവംമൂലം —
ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും തീരപ്രദദശങ്ങളിലും
കുട്ടനാട് പോലുള്ള പ്രദേശങ്ങളിലും കുഴല്‍ കിണറുകള്‍ സ്ഥാപിച്ചു ലഭ്യമാകുന്ന |
ലവണജലം. ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍
സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
ശ്രീ.കെ. ശിവദാസല്‍ നായര്‍ : സര്‍, എന്റെ ചോദ്യം SO IW
ജലശുദ്ധീകകണശാലകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടോ എന്നുള്ളതാണ്.
യഥാര്‍ത്ഥത്തില്‍ ഇതിനുള്ള മറുപടി കുഴല്‍ കിണറുകള്‍ തീരപ്രദേശത്തും കുടുനാടും
സ്ഥാപിച്ച് ലവണജലം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ട് എന്നുള്ളതാണ്.
ഇത് രണ്ടും രണ്ടാണ്. ബഡ്ജറ്റിലുള്ള 19 വര്‍ക്കുകള്‍ ചെറുകിട ജലപദ്ധതികളാണ്.
19 വര്‍ക്കുകളും തുടങ്ങിയിടത്തുതന്നെ നില്ലന്നതേയുള്ള ഇതുവരെ അത് തുടങ്ങാന്‍
കഴിഞ്ഞിട്ടില്ല. ഇവിടെ കായല്‍-കടല്‍ ജലം ശുദ്ധീകരിച്ച് ശുദ്ധജലം വിതരണം
ചെയ്യുന്നതിനുള്ള എന്തെങ്കിലും പദ്ധതികള്‍ നമുക്കുണ്ടോ; അതിനെക്കുറിച്ച്
ആലോചനയുണ്ടോ; അങ്ങനെ നടത്തുന്നതിന് സാധാരണ ജലവിതരണ
പദ്ധതികളെക്കാള്‍ വലിയ ചെലവാകുമോ; ഇതിനെസംബന്ധിച്ച് എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ ? |
: 1. af, ജെ, ജോസഫ് : സര്‍, ഈ വിഷയം ഗവണ്‍മെന്റിന്റെ സജീവ
പരിഗണനയിലാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. - അതിലുള്ള പ്രശ്നം കുമ്പളങ്ങിയില്‍
1 MLD പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരു ഓര്‍ഡര്‍ ഇറങ്ങി. അതിന് കേന്ദ്രഗവണ്‍മെന്റ്
സഹായംകൂടി ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. പവ്വര്‍ പ്ലാന്റും രണ്ടുംകൂടി
വന്നപ്പോള്‍ | MLD-ക്ക് 26 കോടി രൂപയാണ് ചെലവ്. വളരെ ചെലവേറിയ ഒരു
പരിപാടിയായി ഇത് മാറും. അതുകൊണ്ട് ഇതിന്റെ ചെലവ് തന്നെയാണ് മുഖ്യമായ '
വിഷയം. കുടിവെള്ള സ്രോതസ്സ് ഒടുമില്ലാത്ത തീരപ്രദേശങ്ങളില്‍ 2 MLD-യുടെ
പ്ലാന്റ് സ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു സ്റ്റഡി നടന്നുകൊണ്ടിരിക്കുകയാണ്. ,
അതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാകുന്നുണ്ട് അതിന്റെ ചെലവ്
തന്നെയാണ് പ്രധാനപ്പെട്ട ഒരു തടസ്സം.
Page 2
LIBRARY ARCHIVES Kerala Legislative Assembly
_ചോദ്യോത്തരങ്ങള്‍ ' 25
ശ്രീ._കെ. ശിവദാസന്‍ നായര്‍ : സര്‍, ഈ മറുപടിയില്‍ കുഴല്‍ കിണര്‍
സ്ഥാപിച്ച് ലവണജലം ശുദ്ധീകരിക്കുന്നതിനുള്ള പ്രോജക്ടുകള്‍ ഉണ്ടെന്നുപറഞ്ഞു. ആദ yo
100%-ന് മുകളില്‍ ആയിരുന്നു പിന്നീടത് 67% ന് താഴെ വന്നു, ഇത് യഥാര്‍ത്ഥ
പണി ചെയ്ത് പൂര്‍ത്തിയാക്കുന്നതിന് മതിയായ ഒരു എസ്റ്റിമേറ്റല്ല എന്നുവേണം.
. കരുതാന്‍. ശരിയായ രീതിയില്‍ ഈ പ്ലാന്റുകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റ്
നൂലാമാലകളില്‍നിന്ന് ഒഴിവാക്കി ഒരു. പുതിയ പദ്ധതി എന്നുള്ള നിലയില്‍
നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ? _
* ; ‘ |
ശ്രീ. പി. om. ജോസഫ് : സര്‍, ഈ ഒരു പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു.
അടുത്ത ടെന്‍ഡര്‍ വിളിക്കുമ്പോള്‍ എക്ലസ് എമണ്ട് ആണെങ്കിലും അതിന്റെ
കൂടുതല്‍ ശതമാനം വന്നാലും -അനുവദിച്ചുകൊടുക്കണം എന്നുള്ള തീരുമാനം
എടുത്തിട്ടുണ്ട്. .
ശ്രീ. റ്റി. എന്‍. പ്രതാപന്‍ : സര്‍, ബഹുമാനപ്പെട്ട മന്ത്രി നല്ലിയ ഉത്തരത്തില്‍ |
കുഴൽ കിണറുകള്‍ സ്ഥാപിച്ച് ശുദ്ധജലം .ലഭ്യമാക്കുന്നതിനെ സംബന്ധിച്ച്
പ്രത്യേകം പരാമര്‍ശം ഉണ്ട്. | ഭൂഗര്‍ഭജലം അമിതമായി ചൂഷണം
- ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ 5 താലൂക്കുകളില്‍ മാത്രമാണ് ഏറ്റവും
അപകടകരമായ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ സോഴ്സ് കുറഞ്ഞുവരുന്നതായി
പ്രഖ്യാപിച്ചത്. ഇപ്പോള്‍ അത് കൂടി വരികയാണ്. സംസ്ഥാനത്ത് അമിതമായി
കുപ്പിവെള്ളം ഉണ്ടാക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഭൂഗര്‍ഭജലം ചൂഷണം
- ചെയ്യുകയാണ്. ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ
നിലപാട് സ്വീകരിക്കുന്നതിനോടൊപ്പം തനത് കുടിവെള്ള സ്രോതസ്സുകളില്ലാത്ത
സ്ഥലങ്ങളില്‍ മള്‍ട്ടി ജി.പി. ജലനിധി പദ്ധതിയുള്‍പ്പെടെയുള്ള ജലനിധി
പദ്ധതികള്‍ - വളരെ നന്നായി പ്രോജക്ട് ചെയ്തുസു മാള പോലുള്ള ചില
സ്ഥലങ്ങളില്‍നിന്നും കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടിയുള്ള നടപടി
സ്വീകരിക്കുമോ ? = |
ശ്രീ. പി. ജെ. ജോസഫ് : സര്‍, ഗ്രങ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് കുഴല്‍ കിണറ്റകള്‍
സ്ഥാപിക്കാന്‍ _ അനുയോജ്യമല്ല - എന്നു പറയുന്ന സ്ഥലത്ത് ഇപ്പോള്‍
അനുവദിക്കുന്നില്ല. അതായത് കര്‍ശനമായി ക്രിട്ടിക്കല്‍ ഏരിയാ, സെമി ക്രിട്ടിക്കല്‍
ഏരിയാ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. മറ്റ് സ്ഥലങ്ങളില്‍
കുട്ടനാട്ടില്‍ തന്നെയാണ് 19 പ്ലാന്റുകള്‍ തുടങ്ങിയിരിക്കുന്നത്. കുഴല്‍ കിണറുകള്‍
സ്ഥാപിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ കുഴൽ കിണറുകള്‍ എടുക്കുന്നില്ല.
ശ്രീ. സി. പി. മുഹമ്മദ് : സര്‍, 44 നദികളും അനേകം കായലുകളും
വര്‍ഷത്തില്‍ ആറുമാസം മഴയുമുള്ള കേരളത്തില്‍ വിദേശരാജ്യങ്ങളിലെപ്പോലെ
- കടല്‍ജലം ശുദ്ധീകരിക്കുന്നത് പ്രായോഗികമല്ല. ജലാശയങ്ങളില്‍ റഗുലേറ്ററുകളിലെ
വെള്ളം ശുദ്ധീകരിച്ചുള്ള നടപടികള്‍ക്ക് വാട്ടര്‍ അതോറിറ്റി തയ്യാറാവുമോ ?
Page 3
LIBRARY ARCHIVES Kerala Legislative Assembly
; 26 കേരള നിയമസഭ ഡിസംബര്‍ 17, 2014
ശ്രീ പി. ജെ. ജോസഫ് : സര്‍, ഇപ്പോഴുള്ള നദികളിലും അതുപോലെ
ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളിലും തന്നെയാണ് പദ്ധതികളുമായി 'മുന്നോട്ടുപോകുന്നത്.
തീരപ്രദേശങ്ങളില്‍ വളരെ ദൂരെ ഈ സ്രോതസ്സ് കണ്ടെത്തേണ്ടിയിരിക്കുന്ന സ്ഥലങ്ങളുമായി
കമ്പയര്‍ ചെയ്തിട്ട് പരീക്ഷണാര്‍ത്ഥം ഡീസാലിനേഷന്‍. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ
സംബന്ധിച്ചുള്ള സ്റ്റഡിയാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
| (ചോദ്യോത്തരസമയം കഴിഞ്ഞു.)
a രേഖാമൂലം നല്‍കിയ ഉത്തരങ്ങള്‍
(i) നക്ഷത്രചിഹമിട്ട ചോദ്യങ്ങളുടെ ഉത്തരങ്ങള്‍
ആരോഗ്യസംരക്ഷണത്തിന് പുതിയ ഏജന്‍സി
4 (*364) ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) :
ശ്രീ. എളമരം കരീം :
പ്രൊഫ. സി. രവീന്ദ്രനാഥ് : ;
ശ്രീ. _എസ്. ശര്‍മ്മം താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകപ്പുമന്ത്രി സദയം മറുപടി നല്‍കുമോ :
(എ) പൊതുജനാരോഗ 1 സംരക്ഷണത്തിന് പുതിയ ഏജന്‍സി രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏജന്‍സിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അറിയിക്കാമോ;
(ബി) പുതിയ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏത് തരത്തില്‍ ഉള്ളതായിരിക്കുമെന്നാണ്
വിഭാവനം ചെയ്തിരിക്കുന്നത്,
(സി) പൊതുജനാരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികള്‍
എന്തൊക്കെയെന്നാണ് വിലയിരുത്തിയിരിക്കുന്നത്?
ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി ( ശ്രീ. വി. എസ്. ശിവകുമാര്‍) :
(എ) ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളായ
മഴക്കാലത്തെ പകര്‍ച്ചവ്യാധികള്‍, വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍
തുടങ്ങിയവയെ ഫലപ്രദമായി നേരിടുവാന്‍ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ
കീഴില്‍ വരുന്ന ആരോഗ്യവകുപ്പിന്റെയും മറ്റ് ഡയറക്ടറേറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ സഹായം നല്‍കുക എന്നതാണ് ഈ ഏജന്‍സിയുടെ പ്രധാന
ഉദ്ദേശലക്ഷ്യം.
Page4 -